സമാധാനസന്ദേശവുമായി 1000 സഡാക്കോ പക്ഷികൾ

കരുനാഗപ്പള്ളി: ഹിരോഷിമ-നാഗസാക്കി ദിനാചരണ ഭാഗമായി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ 1000 സഡാക്കോ കൊക്കുകളെ നിർമിച്ചു. സഡാക്കോ സസാക്കിയുടെ ഓർമയിൽ 'നമുക്ക് വേണ്ടേ വേണ്ട, സമാധാനം പുലരട്ടെ' എന്ന മുദ്രാവാക്യമുയർത്തിയാണ് 1000 സഡാക്കോ പക്ഷികളെ നിർമിക്കുകയും പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തത്. മാനേജർ മായാ ശ്രീകുമാർ, പ്രിൻസിപ്പൽ എം.എസ്. ഷിബു, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പി.ടി.എ പ്രസിഡന്‍റ്​ ലാൽജി പ്രസാദ്, വൈസ് പ്രസിഡന്‍റ്​ കാട്ടൂർ ബഷീർ, മാനേജിങ്​ കമ്മിറ്റി അംഗങ്ങളായ സിറിൽ മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, കോഓഡിനേറ്റർ സുധീർ ഗുരുകുലം, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ കെ.ജി. ആശ, ഷിഹാസ് ഇബ്രാഹിം, അൻസർ, ആര്യ ഗോപൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.