കൊല്ലം: കേരള സ്റ്റേറ്റ് എക്സ്-സർവിസസ് ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം 14ന് സി.എസ്.ഐ കൺവെൻഷൻ സെന്‍ററിൽ നടക്കും. രാവിലെ 10 മുതൽ മഹിളവിങ് ഗവേണിങ് കൗൺസിൽ യോഗവും ഉച്ചക്ക് 2.30 മുതൽ സ്റ്റേറ്റ് എക്സ്-സർവിസസ് ലീഗ് സംസ്ഥാന കമ്മിറ്റി യോഗവും നടക്കും.15ന് രാവിലെ 9.30 മുതൽ സംസ്ഥാന ഗവേണിങ് കൗൺസിൽ യോഗവും നടക്കും. ജില്ല പ്രസിഡന്‍റ് ബി. ശശിധരക്കുറുപ്പ്, സെക്രട്ടറി സി. രാജശേഖരൻ നായർ, ട്രഷറർ ശിവദാസൻ നായർ, അരവിന്ദാക്ഷൻ നായർ, ദേവൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു. must പോളിടെക്‌നികിന്‍റെ മുഴുവൻ ആവശ്യത്തിനുമുതകുന്ന സൗരോര്‍ജനിലയവുമായി വിദ്യാർഥികൾ കൊല്ലം: തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മുഴുവൻ ആവശ്യത്തിനുമുതകുന്ന സൗരോര്‍ജനിലയവുമായി വിദ്യാർഥികൾ. ഫാത്തിമാ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള തലച്ചിറ യൂനുസ് കോളജ് ഓഫ് പോളിടെക്‌നികിലെ അവസാന വർഷ ഇലക്ട്രിക്കല്‍ വിദ്യാർഥികളാണ് 20 കിലോവാട്ടിന്‍റെ സൗരോര്‍ജനിലയം നിർമ്മിച്ചത്. ഇതിലൂടെ കോളജിന്റെ ഊർജ്ജാവശ്യം പൂര്‍ണ്ണമായും നിറവേറ്റാനാവും. ഊര്‍ജ്ജ സ്വയം പര്യാപ്തയുള്ള സ്ഥാപനമായി യൂനുസ് കോളെജ് ഓഫ് പോളിടെക്‌നിക്കിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ, അന്തരിച്ച ചെയർമാൻ മുൻ എം.എൽ.എ എ.യൂനസ് കുഞ്ഞ് വിദ്യാര്‍ത്ഥികളെ അതിന് പ്രേരിപ്പിച്ചതിലൂടെയാണ് ഈ ലക്ഷ്യം നേടാനായതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വലിയ ബില്‍ഡിംഗ് കോംപ്ലക്‌സുകളിലും വിദേശശരാജ്യങ്ങിലും കണ്ടുവരുന്ന ഫയർ അലാം പ്രൊട്ടക്ഷൻ സിസ്റ്റമാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിലെ വിദ്യാര്‍ത്ഥികൾ തയാറാക്കിയത്. ഇവയുടെ ഉദ്ഘാടനം 14ന് രാവിലെ 10 ന് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയും സാങ്കേതിക സർവകലാശാല പ്രൊ വൈസ് ചാൻസിലർ ഡോ.എസ്.അയൂബും നിർവഹിക്കും. ഫാത്തിമാ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ എല്ലാ സ്ഥാപനങ്ങളേയും ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് വൈസ് ചെയര്‍മാന്‍ നൗഷാദ് യൂനുസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോളേജ് വൈസ് ചെയര്‍മാന്‍ ഹാഷിം യൂനുസ്, പ്രിൻസിപ്പൽ ഡോ.എസ്.ഷഹസദ്, വൈസ് പ്രിൻസിപ്പൽ മുനീറ ഹാഷിം, പ്ലേസ്മൻെറ് ഓഫീസർ മുകേഷ്.എം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.