കിളികൊല്ലൂർ: പരിചയത്തിന്‍റെ പേരിൽ വാങ്ങിക്കൊണ്ടു പോയ വാഹനം പലർക്കായി പണയം വെച്ച് ചതിച്ചയാളെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പന്തളം തോന്നല്ലൂർ മുറിയിൽ നാലുതുണ്ടിൽ വീട്ടിൽനിന്നും ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വാടകക്ക് താമസിക്കുന്ന അരുൺകുമാർ ആണ് (36) പിടിയിലായത്. ഇയാൾ മങ്ങാട് സ്വദേശിനിയായ ഹുസൈബാ ബീവിയുടെ ഇന്നോവ കാർ വ്യക്തിപരമായ ആവശ്യങ്ങൾ പറഞ്ഞ് വാങ്ങിക്കൊണ്ടു പോയത്. വാഹനം പന്തളത്ത് എത്തിച്ച് പലർക്കായി വാടകക്ക് കൊടുക്കുകയും വാഹനം പണയം വെക്കുന്ന ലോബികൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് കാർ തിരിച്ചെടുക്കാനായി എത്തിയ ഹുസൈബ ബീവിയോട് വാഹനം പലർക്കായി പണയം വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് തിരിച്ചെടുക്കാൻ വൻതുക ആവശ്യപ്പെട്ടു. ഇവരുടെ പരാതിയിൽ വിശ്വാസവഞ്ചനക്കും ചതിക്കും രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് എ.പി, സ്വാതി വി, താഹകോയ, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഒമാരായ സാജ്, അനീഷ് എം എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.