വികസനം: എം. മുകേഷ്​ എം.എൽ.എയുടെ അവകാശവാദം ശരിയല്ലെന്ന്​ ആം ആദ്​മി

കൊല്ലം: എം. മുകേഷ്​ എം.എൽ.എയുടെ കൊല്ലം നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ അവലോകനം ശരിയല്ലെന്ന്​ ആം ആദ്​മി പാർട്ടി ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1340 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയെന്ന്​ അദ്ദേഹം അവകാശപ്പെടുമ്പോഴും അതിന്‍റെ ഒരു ഗുണവും ജനങ്ങൾക്ക്​ ലഭിക്കുന്നില്ല. മണ്ഡലത്തിലെ മിക്ക റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട്​ വർഷങ്ങളായി. തുറമുഖ വികസനവും നടന്നിട്ടില്ല. കല്ലുപാലം പൊളിച്ചിട്ട് മൂന്നു വർഷത്തിലേറെയായെങ്കിലും അതിന്‍റെ പണി പൂർത്തിയായിട്ടില്ല. ലിങ്ക് റോഡിന്‍റെ മൂന്നാംഘട്ടവും പൂർത്തിയായിട്ടില്ല. റിപ്പോർട്ടിൽ പൂർത്തിയാക്കിയ ഒരു പദ്ധതിയെക്കുറിച്ച് പോലും പറയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സംസ്ഥാന അസി. സെക്രട്ടറി എം.എസ്​. വേണുഗോപാൽ, കൊല്ലം കൺവീനർ സജാദ്​ ചടയമംഗലം, ടൈറ്റസ്​ ഫെർഡിനന്‍റ്​, വിനീഷ്​ ലൂക്കോസ്​, മോഹനചന്ദ്രൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.