കൊല്ലം: കുട്ടികള്‍ അഷ്ടമുടി കായലിന്‍റെ സംരക്ഷകരാകണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെയും കലാകാരന്മാരുടെ കൂട്ടായ്മയുെടയും നേതൃത്വത്തില്‍ പബ്ലിക് ലൈബ്രറിയില്‍ ആരംഭിച്ച 'വരയും കുറിയും- കുട്ടിക്കൂട്ടം' പഠനകളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. 'ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' എന്ന കുറിപ്പോടുകൂടി അഷ്ടമുടിയുടെ ചിത്രം വരച്ച് മേയര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി.മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം പി. ഉഷാകുമാരി, ആശ്രാമം സന്തോഷ്, രാമചന്ദ്രന്‍ അശ്വനി, ഗോപികകണ്ണന്‍, വസന്തകുമാരി എന്നിവർ സംസാരിച്ചു. േമയ് 14ന് കളരി സമാപിക്കും. ധനസഹായം മയ്യനാട്: ലോക മാസ്റ്റേഴ്സ് കായികതാരവും സ്വർണമെഡൽ ജേതാവും കശുവണ്ടി തൊഴിലാളിയുമായ മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിലെ ഷിബക്ക് വിദേശ മീറ്റിൽ പങ്കെടുക്കുന്നതിനായി കെ.എസ്.എസ്.പി.യു മയ്യനാട് യൂനിറ്റ് ധനസഹായം നൽകി. 10000 രൂപയുടെ ചെക്ക് യൂനിറ്റ് വൈസ് പ്രസിഡന്‍റ് കെ. വിദ്യാസാഗർ കൈമാറി. എം. റാഷിദ, കെ. സജീവ് കുമാർ, എസ്. മോഹനദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.