ഏകദിന സമ്മർ ക്യാമ്പ്‌

ഇരവിപുരം: അയത്തിൽ വി.വി.വി.എച്ച്​.എസ്‌.എസിന്‍റെ നേതൃത്വത്തിൽ 11ന്​ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. സ്കൂളിലെ അധ്യാപകർ നേതൃത്വം നൽകും. അഞ്ചു മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ ഏത്‌ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പ​ങ്കെടുക്കാം. സീറ്റുകൾ പരിമിതമാണ്‌. ഭക്ഷണസൗകര്യം ഉണ്ടായിരിക്കും. സൗജന്യ രജിസ്ട്രേഷന്‌ സ്കൂൾ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 95622 91026, 94967 39315. ചിന്മയ ജയന്തി ആഘോഷം കുണ്ടറ: ചന്ദനത്തോപ്പ് ചിന്മയ ഹയർ സെക്കൻഡറി സ്​കൂളിൽ 106ാം ചിന്മയ ജയന്തി ദിനാചരണം നടത്തി. തിരുവനന്തപുരം ആയുർവേദ കോളജ് അസോസിയറ്റ് പ്രഫസർ ഡോ. രാജ്മോഹൻ ചിന്മയ, കല്യാൺ ചൈതന്യ, പ്രഫ. എസ്​. ബാലകൃഷ്ണപിള്ള, കുണ്ടറ ജി. ഗോപിനാഥ്, പ്രിൻസിപ്പൽ എ. നിർമല, വൈസ്​ പ്രിൻസിപ്പൽ എസ്​.എസ്​. നിഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.