അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

അഞ്ചൽ: ബന്ധുവായ അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയം കരുപ്പോട്ടിക്കാണത്ത് ചാവരയ്യത്ത് വീട്ടിൽ മോഹനൻ (61) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മോഹ‍​ൻെറ മകനും ബാബുവും തമ്മിൽ നേരത്തേ വാക്കേറ്റമുണ്ടായി. ഇതറിഞ്ഞെത്തിയ മോഹനൻ ബാബുവുമായി വാക്കേറ്റമുണ്ടാകുകയും കൈയിൽ കരുതിയിരുന്ന കൊടുവാൾകൊണ്ട് വെട്ടുകയുമായിരുന്നുവത്രേ. കഴുത്തിനും കൈക്കും പരിക്കേറ്റ ബാബുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. ബാബുവിന്റെ പരാതിയിന്മേൽ കേസെടുത്ത അഞ്ചൽ പൊലീസ് മോഹനനെ കരുപ്പോട്ടിക്കോണത്തുനിന്ന്​ അറസ്റ്റ് ചെയ്തു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.