സഹായം നൽകി

കൊട്ടിയം: റോട്ടറി ക്ലബിന്‍റെ നേതൃത്വത്തിൽ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ റോട്ടറി ഡിസ്ട്രിക്ട് ​േപ്രാജക്റ്റ്‌ അന്നദാനം പദ്ധതിയുടെ ഭാഗമായി സാമ്പത്തിക . കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്‍റ്​ റൊട്ടേറിയൻ എൻജിനീയർ കെ. രാമചന്ദ്രനിൽ നിന്ന്​ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ സാമ്പത്തിക സഹായം ഏറ്റുവാങ്ങി. കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്‍റ്​ ഇലക്ട് റഹിം മുത്തലിഫ്, റംസിൻ റഹിം, റൈഹാൻ റഹിം, സ്നേഹാലയം വികസന സമിതി വെൽഫെയർ ഓഫിസർ വിഷ്ണുപ്രിയ, കൗൺസിലർ ഷീജ, കൊട്ടിയം റോട്ടറി ക്ലബ് പബ്ലിക് ഇമേജ് ചെയർമാനും സ്നേഹാലയം പി.ആർ.ഒയുമായ ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു. ------------------------------------- .....must..... നെടുമ്പന ചിറക്കരോട്ട് പൊങ്കാല ഇന്ന് കൊട്ടിയം: നെടുമ്പന ചിറക്കരോട്ട് ഭദ്ര ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ഭാഗമായി പൊങ്കാല ഞായറാഴ്ച നടക്കും. രാവിലെ ആറിന് പണ്ടാര അടുപ്പില്‍ അഗ്‌നി പകരുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 6.15ന് കവലയൂര്‍ നിതീഷ് ജയകൃഷ്ണന്‍റെ സോപാന സംഗീതം.12 ന് അന്നദാനം. വൈകീട്ട് 6.45ന് ദീപാരാധനക്ക് ശേഷം സരസ്വതി പൂജ. 8.30ന് തിരുവനന്തപുരം നാട്ടറിവിന്‍റെ തിരുമുടിത്തോറ്റം എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.