മാതൃശിശു സംരക്ഷണ ക്യാമ്പ്

കൊല്ലം: ലോക മാതൃദിനത്തോടനുബന്ധിച്ച് കൊല്ലം ഉപാസന ആശുപത്രിയും തേവലക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസി‍ൻെറയും ആഭിമുഖ്യത്തിൽ അമ്മമാർക്കും കുട്ടികൾക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. തേവലക്കര പുത്തൻസങ്കേതം കെ.സി. പിള്ള സ്​മാരക ഉദയ ഗ്രന്ഥശാലയിൽ നടക്കുന്ന ക്യാമ്പ് ഞായറാഴ്ച രാവിലെ 10ന്​ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്​. സിന്ധു അധ്യക്ഷത വഹിക്കും. ആശുപത്രി ഡയറക്ടർ ഡോ. വി.വി. മനോജ്കുമാർ സംസാരിക്കും. ------------------------ നിവേദനം നൽകി കൊല്ലം: താലൂക്ക്​ വികസനസമിതിയിൽ സ്ഥിരമായി പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സബ് കലക്ടർ സ്ഥിരമായി പങ്കെടുക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട്​ സമിതി അംഗങ്ങൾ കലക്ടർക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.