തീർഥാടനപള്ളിയിൽ റാസ

കുണ്ടറ: നെടുമ്പായിക്കുളം സെന്‍റ്​ ജോർജ്​ ഓർത്തഡോക്സ്​ തീർഥാടന പള്ളിയിൽ ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ റാസ നടന്നു. രാവിലെ നടന്ന കുർബാനക്ക്​ ഡോ. യാക്കോബ് മാർ ഐറേനിയോസ്​ മെത്രാപ്പൊലീത്ത, ഫാ. തോമസ്​ ഡാനിയേൽ ആലഞ്ചേരി, ഫാ. ഗീവർഗീസ്​ രാജ് പൊരുവഴി എന്നിവർ നേതൃത്വം നൽകി. തുടർന്ന നേർച്ചയൂട്ട് നടന്നു. റാസക്ക് ഇടവക വികാരി ഫാ. ജോസഫ് കെ. ജോൺ തേവലക്കര, ചാക്കോ വർഗീസ്​, കോശി ജോൺ എന്നിവർ നേതൃത്വം നൽകി. ---------------------------------------- കരിയർ ഗൈഡൻസ്​ (ചിത്രം) കുണ്ടറ: കെ.എസ്​.ടി.എ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസി‍ൻെറ ജില്ലതല ഉദ്ഘാടനം കാഷ്യൂ ഡെവലപ്മെന്‍റ്​ കോർപറേഷൻ ചെയർമാൻ എസ്​. ജയമോഹൻ നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ എസ്​. സന്തോഷ്​കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജീവ്, ജി.കെ. ഹരികുമാർ, ആർ. മഹേഷ്, എസ്​. സബിത, ജി. ബാലചന്ദ്രൻ, ബി. ശശികല, വി.കെ. ആദർശ്കുമാർ, ഡി. ജെയിംസ്​, ഷിഹാബ് എന്നിവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.