കൊല്ലം: കേരള പ്രവാസി സംഘം ജില്ല സമ്മേളനം ഞായറാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ പത്തിന് പ്രവാസി സംഘം സംസ്ഥാന പ്രസിഡൻറ് മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ, എം. മുകേഷ് എം.എൽ.എ, സുജിത് വിജയൻപിള്ള എം.എൽ.എ, എസ്. സുദേവൻ, എം.എച്ച്. ഷാരിയർ, പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് 'പ്രവാസി പുനരധിവാസം' വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള, സ്വാഗതസംഘം ചെയർമാൻ എ.എം. ഇക്ബാൽ, ജനറൽ കൺവീനർ രാജു രാഘവൻ, പ്രസിഡന്‍റ് എം. ശശിധരൻ, സെക്രട്ടറി നിസാർ അമ്പലംകുന്ന് എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.