കൊല്ലം: വാഹനാപകടത്തിൽ മരിച്ച ആർ.എസ്.പി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ചവറ പഞ്ചായത്ത് പ്രസിഡന്‍റുമായ എസ്. തുളസീധരൻപിള്ളയുടെ സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ എട്ടോടുകൂടി ജില്ല ആശുപത്രിയിൽനിന്ന് പാർട്ടി പ്രവർത്തകർ ഏറ്റുവാങ്ങുന്ന ഭൗതികശരീരം വിലാപയാത്രയായി ഒമ്പതിന് പാർട്ടി ജില്ല കമ്മിറ്റി ഓഫിസിൽ എത്തിക്കും. 10ഓടെ ചവറ മണ്ഡലം കമ്മിറ്റി ഓഫിസിലും തുടർന്ന് വിലാപയാത്രയായി പഞ്ചായത്ത് ഓഫിസിലും എത്തിക്കും. അവിടെ പൊതുദർശനത്തിന് സൗകര്യമൊരുക്കും. അവിടെനിന്ന് കൊറ്റൻകുളങ്ങരയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. വീട്ടുവളപ്പിൽ വൈകീട്ട് മൂന്നോടെ സംസ്കാര ചടങ്ങുകൾ നടക്കും. ചടങ്ങിനുശേഷം കൊറ്റൻകുളങ്ങരയിൽ അനുശോചനയോഗം ചേരും. ആദരസൂചകമായി ഞായറാഴ്ച ചവറ പഞ്ചായത്ത് പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. ----------------------------- തൊഴിൽ പരിശീലനം കൊല്ലം: ചന്ദനത്തോപ്പ് മാമൂട്ടിൽ കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയം നടത്തുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് /ബി.സി.എ/എം.സി.എ/കമ്പ്യൂട്ടർ ഐച്ഛിക വിഷയമായിട്ടുള്ള ബിരുദം ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, +2 യോഗ്യത ഉള്ളവർക്ക് റീസ്റ്റൈൽ മാനേജ്മെന്‍റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്‍റ് ടെലികോം തുടങ്ങിയ മേഖലകളിലേക്ക് സൗജന്യ തൊഴിൽ പരിശീലനമാണ് നൽകുന്നത്. സർക്കാർ അംഗീകൃത ബി.ബി.എ, എം.ബി.എ ഡിഗ്രികൾ 70 ശതമാനം സ്കോളർഷിപ്പോടെയും പഠിക്കാം. പ്രായപരിധി 18-30. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലിയും സ്റ്റൈപ്പൻറും ലഭിക്കും. നിലവിൽ 60 സീറ്റുകളാണുള്ളത്. ഫോൺ: 7356535444 , 79070 77687.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.