ഓച്ചിറ: സോഷ്യൽ ഐക്കൺ 2020 അവാർഡ് ദാനത്തോടനുബന്ധിച്ച് അബ്ദുസമദ് സമദാനി എം.പിയുടെ പ്രഭാഷണം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഓച്ചിറ കേക് വേൾഡ് ഹാളിൽ നടക്കും. 'മാനവികത മനുഷ്യത്വം' എന്ന വിഷയത്തിലാണ് പ്രഭാഷണം. കെ.ആർ.ഡി.എ ചെയർമാൻ അഡ്വ.എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. സി.ആർ. മഹേഷ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ. രാധാകൃഷ്‌ണൻ, പി.ആർ. വസന്തൻ, ഫിറോസ് യൂസഫ്, ഡോ.കെ.എം. അനിൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്‍ററില്‍ എസ്.എസ്. എല്‍.സി പാസായവര്‍ക്ക് മേയ് ഒമ്പതിന് ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. വിവരങ്ങള്‍ക്ക്: http://lbscentre.kerala.gov.in/services/courses. ഫോണ്‍ 9446854661, 7510297507, 0476 2831122.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.