പൂയപ്പള്ളിയിൽ പാറകയറ്റിവന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു

ഓയൂർ: പൂയപ്പള്ളി ഓട്ടുമലയിൽ പാറകയറ്റിവന്ന ടിപ്പർ ലോറി കത്തിനശിച്ചു. കൊല്ലം മുട്ടക്കാവ് കണ്ണൻ ഗ്രാനൈറ്റിന്‍റെ ടിപ്പർ ലോറിയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പൊരിയക്കോട് വി.കെ റോക്സിൽ നിന്ന്​ പാറ കയറ്റി പുറത്തേക്കുവരുന്നതിനിടയിൽ ക്വാറിയിലെ കുത്തനെയുള്ള കയറ്റത്ത് ​െവച്ച് കാബിനിൽ നിന്ന്​ പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയും തൊഴിലാളികൾ ചേർന്ന് വെള്ളം ഒഴിച്ചതോടെ തീ ആളിപ്പടരുകയുമായിരുന്നു. ഏഴോടെ കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സിന്‍റെ രണ്ട് യൂനിറ്റ് എത്തിയപ്പോഴേക്കും കാബിൽ പൂർണമായും കത്തിനശിച്ചിരുന്നു. വിദഗ്​ധ പരിശോധന നടത്തിയെങ്കിൽ മാത്രമേ തീപിടിക്കാനുള്ള കാരണം അറിയാൻ കഴിയൂ എന്ന് പൊലീസ്​ പറഞ്ഞു. പൂയപ്പള്ളി പൊലീസ്​ മേൽനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.