മത്സ്യഫെഡ് ഫിഷ് മാർട്ട് ഉദ്ഘാടനം

ചടയമംഗലം: മത്സ്യഫെഡ് നിയന്ത്രണത്തിലുള്ള ഫിഷ് മാർട്ട് കെ.എസ്.ആർ.ടി.സി ജങ്​ഷനിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.വി. ബിന്ദു സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാം കെ ഡാനിയൽ ആദ്യ വിൽപന നടത്തി. മത്സ്യ ഫെഡ് മാനേജിങ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതിക വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി. നായർ, ബ്ലോക്ക് അംഗം എൻ.എസ്. സലീന, വൈസ് പ്രസിഡന്റ് എം. ബാബുരാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റീജ ഷെഫീക്ക്, ഡി. രഞ്ജിത്ത്, ഷംന നിസാം, ഡി. രാജപ്പൻ നായർ, കെ. രാധാകൃഷ്ണപിള്ള, ഡോ. നൗഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.