കൊല്ലം: കേരളത്തിലെ ആദ്യ വാബ് (വാക്വം അസിസ്റ്റ് ബ്രസ്റ്റ് ബയോപ്‌സി) മെഷീൻ ഉദ്ഘാടനം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളജിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സ്തനങ്ങളിലെ മുഴകൾക്കും മറ്റും ശസ്ത്രക്രിയക്ക് പകരം തുന്നലുകളില്ലാത്ത നൂതന പിൻഹോൾ ശസ്ത്രക്രിയ വിദ്യയിലൂടെ പരിഹാരം കാണാം എന്നതാണ് സവിശേഷത. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചൈൽഡ് ഡെവലപ്മെന്റ് സെന്‍റർ വിഭാഗത്തിൻെറ ലോഗോ പ്രകാശനവും അദേഹം നിർവഹിച്ചു. ഇൻഫെർട്ടിലിട്ടി വിഭാഗത്തിൻെറ ലോഗോ പി.സി. വിഷ്ണുനാഥ് എം.എൽ.എ പ്രകാശനം ചെയ്തു. മൾട്ടി ഡിസിപ്ലിനറി പീഡിയാട്രിക് ഐ.സി.യുവിൻെറ ലോഗോ പ്രകാശനം മെഡിസിറ്റി ചെയർമാൻ എ.എ. സലാമും സെക്രട്ടറി എ. അബ്ദുൽ സലാമും ചേർന്ന് നിർവഹിച്ചു. ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. നൈജു അജുമുദീൻ, പഞ്ചായത്തംഗം എ.എം. റാഫി, ഡോ. നസുമുദീൻ, ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ഡോ. ഷീല മണി, ഡോ. പ്രസന്ന വേണുഗോപാൽ, ഡോ. ആരോമൽ ചേകവർ, ഡോ. നജ്മൽ, സി.എ.ഒ വി.ആർ. രത്നകുമാർ, ജെ. ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.