അഞ്ചൽ: ഏരൂർ വിളക്കുപാറയിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻെറ ഭാഗമായി ജില്ല റൂറൽ എസ്.പി കെ.ബി. രവി വിളക്കുപാറയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ഫെബ്രുവരി 26നാണ് വിളക്കുപാറ പാറവിള വീട്ടിൽ വത്സലയെ (55) വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊർജിതപ്പെടുത്തണമെന്നും കാട്ടി ഏരൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ, കൊല്ലപ്പെട്ട വത്സയുടെ മകൻ ഷിബു എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് എസ്.പി സന്ദർശനം നടത്തിയത്. മുഖ്യ അന്വേഷണോദ്യോഗസ്ഥനായ പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, ഏരൂർ എസ്.എച്ച്.ഒ എം.ജി വിനോദ്, എസ്.ഐ ശരലാൽ എന്നിവരും അദ്ദേഹത്തോടൊപ്പം എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.