ചടയമംഗലം: കൊച്ചാലുംമൂട് - കുന്നുംപുറം കോളനി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. കൊച്ചാലുംമൂട്ടിൽ നിന്ന് കിഴുതോണി അംഗൻവാടി കോളനി റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. നൂറുകണക്കിന് വീടുകളും പട്ടികജാതി കോളനിയും അടക്കമുള്ള കുന്നുംപുറത്തേക്കുള്ള ഏക മാർഗമാണ് ഈ റോഡ്. പഞ്ചായത്ത് അധികൃതർക്കും മറ്റും നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡിന്‍റെ ശോച്യനീയത പരിഹരിക്കാത്തതിലാണ് വാഴ നട്ട് പ്രതിഷേധിച്ചത്. സമരസമിതി രൂപവത്കരിച്ച് കൂടുതൽ പ്രക്ഷോഭ നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.