പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് താങ്ങാകുക സര്‍ക്കാറിന്‍റെ ലക്ഷ്യം -മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം: പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശന വിപണനമേളയുടെ സമാപനസമ്മേളനം ആശ്രാമം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും വികസനത്തില്‍ ഉറച്ചുനിന്ന് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷതവഹിച്ചു. കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ കുന്നത്ത്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്.എസ്. അരുണ്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളുകള്‍ക്കുള്ള സമ്മാന വിതരണം മന്ത്രിമാര്‍ നിര്‍വഹിച്ചു. പ്രമേയ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കേരള പൊലീസിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം മൃഗസംരക്ഷണവകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ലഭിച്ചു. വാണിജ്യ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്യങ്കാവ് സർവിസ് സഹകരണ ബാങ്കിനും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.