തെക്കുംഭാഗം പനയ്ക്കറ്റോടിൽ താലപ്പൊലി ഇന്ന്

ചവറ സൗത്ത്: തെക്കുംഭാഗം പനയ്ക്കറ്റോടിൽ ഭഗവതീ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി മഹോത്സവം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്​ ആരംഭിക്കും. ക്ഷേത്രം നിൽക്കുന്ന കരയിലെ ഒരു ബാലികയെ ദേവിയായി സങ്കൽപിച്ച് കന്യാവായി തെരഞ്ഞെടുത്ത് നാലു കരകളിലും താലപ്പൊലി സഞ്ചരിക്കും. നാട്ടുകാർ നിറപറയും ദീപാലങ്കാരങ്ങളുമായി എതിരേൽക്കും. പൊന്നോടിൽ കുടുംബം, അഴകത്ത് തറവാട്, കുളങ്ങരവെളി ദേവീപീഠം, പള്ളത്താഴത്ത് ചാവടി, പാവുമ്പ ദേവീപീഠം, ഉദയാദിത്യപുരം ശിവക്ഷേത്രം എന്നിവിടങ്ങളിൽ താലപ്പൊലി എത്തി വിശ്രമിക്കും. തുടർന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്ന് നടതുറന്ന് പൂജകൾ പുനരാരംഭിക്കും. വടക്കുംഭാഗം പാവുമ്പ ദേവീപീഠത്തിൽ കോയിവിള പാവുമ്പ ക്ഷേത്രത്തിൽനിന്ന് താലപ്പൊലി വന്ന് പാവുമ്പ ക്ഷേത്രത്തിലെ കന്യാവും പനയ്ക്കറ്റോടിലെ കന്യാവും തമ്മിലുള്ള ദേവീസംഗമം നടക്കും. പനയ്ക്കറ്റോടിലെ ഈ വർഷത്തെ കന്യാവായി തെരഞ്ഞെടുക്കപ്പെട്ടത് തെക്കുംഭാഗം ചന്ദ്രവിലാസത്തിൽ മഞ്ജിമ ശങ്കറാണ്. കോയിവിള പുത്തൻസങ്കേതം മുക്കാട്ടുവീട്ടിൽ അരുന്ധതി എസ്. പിള്ളയാണ് പാവുമ്പ ക്ഷേത്രത്തിലെ കന്യാവ്. ചൊവ്വാഴ്ച രാത്രി ഏഴരക്കാണ് 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറുന്നത്​. ഉത്സവത്തിന്‍റെ ഭാഗമായി ഞായറാഴ്ച ക്ഷേത്രസന്നിധിയിൽ പൊങ്കാല നടന്നു. വികസനപ്രവർത്തനങ്ങളു‌ടെ സമർപ്പണം നടത്തി ഓച്ചിറ: കൊറ്റമ്പള്ളി ഒമ്പതാം വാർഡിലെ 1.12 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളു‌ടെ സമർപ്പണവും ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചതിന്‍റെ ആഘോഷവും നടന്നു. സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ട് ഉൾപ്പെടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് ബി. ശ്രീദേവി അധ്യക്ഷതവഹിച്ചു. വാർഡംഗം എൻ. കൃഷ്ണകുമാർ, എസ്. ഗീതാകുമാരി, അജ്മൽ, ഇന്ദുലേഖ, ദിലീപ് ശങ്കർ, സന്തോഷ് ആനത്ത്, സുചേത സിറാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.