ഹരിതാഭമായി ക്യാമ്പ് ഓഫിസ്; വിളവെടുത്ത് മന്ത്രി

കൊട്ടാരക്കര: മന്ത്രി കെ.എൻ. ബാല​ഗോപാലിന്‍റെ ക്യാമ്പ് ഓഫിസിലെ പച്ചക്കറി കൃഷിയുടെ രണ്ടാം വിളവെടുപ്പ് നടത്തി. വഴുതന, തക്കാളി, വെണ്ട, പച്ചമുളക്, കോവൽ, പയർ തുടങ്ങി അടുക്കളയിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും ജൈവ രീതിയിൽ കൃഷി ചെയ്താണ് വിളവെടുപ്പ് നടത്തിയത്. മന്ത്രിയുടെ കൊട്ടാരക്കരയിലെ ഓഫിസ് സ്റ്റാഫുകളായ ജി.പി. വിനോദ്, ദിലീപ് കുറുപ്പ് എന്നിവരാണ് കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്തും പച്ചക്കറി കൃഷിയിൽ വിളവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആണ് രണ്ടാമത്തെ വിളവെടുപ്പ് മന്ത്രി നടത്തിയത്. സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ ജോൺസനോടൊപ്പം ഓഫിസ് ജീവനക്കാരും വിളവെടുപ്പിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.