അഞ്ചൽ: മതുരപ്പ ഈട്ടിമൂട് ജങ്ഷന് സമീപം കാർ നിയന്ത്രണംവിട്ട് റോഡരികിലെ പുരയിടത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. പ്രഭാതസവാരിക്കാരാണ് അപകടം നടന്ന വിവരം നാട്ടുകാരെ അറിയിച്ചത്. മറിഞ്ഞ കാർ നാട്ടുകാർ ചേർന്ന് ഉയർത്തി. പനച്ചവിള ഭാഗത്തുനിന്നും തടിക്കാട് ഭാഗത്തേക്കുപോയ കാറാണ് അപകടത്തിൽപെട്ടത്. വണ്ടി ഓടിച്ചയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിൽ മറ്റ് യാത്രക്കാരാരും ഇല്ലായിരുന്നു. തടിക്കാട് സ്വദേശിയുടേതാണ് കാർ. -------------------------------------- യാത്രയയപ്പ് നൽകി (ചിത്രം) കൊട്ടാരക്കര: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം സർവിസിൽനിന്നും വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി. കൊട്ടാരക്കര ജൂബിലി മന്ദിരം ഹാളിൽ നടന്ന യാത്രയയപ്പ് യോഗം കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. എഴുകോൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഡി. രവികുമാർ, ആർ. ജയചന്ദ്രൻ, കൊല്ലം റൂറൽ സി ബ്രാഞ്ച് സബ് ഇൻസ്പെക്ടർ മാത്യു വർഗീസ്, സബ് ഇൻസ്പെക്ടർ സാബു വർഗീസ്, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എസ്. ഷാജൻ, ബി. ഗംഗാദത്തൻ, ഡി.എച്ച്.ക്യു.എം.റ്റി വിഭാഗം സബ് ഇൻസ്പെക്ടർ പി. ഉദയൻ, പുത്തൂർ പൊലീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് പൊലീസ് സബ് ഇൻസ്പെക്ടർ ടി. സുശീലൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. അസോസിയേഷൻ റൂറൽ ജില്ല പ്രസിഡന്‍റ് എം. രാജേഷ് അധ്യക്ഷത വഹിച്ചു. റൂറൽ അഡീഷനൽ എസ്.പി എസ്. മധുസൂദനൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷൈനു തോമസ്, ഡി.സി.ആർ.ബി, ഡിവൈ.എസ്.പി ടി. അനിൽകുമാർ, കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ടി. അജിത് കുമാർ, പൊലീസ് സൊസൈറ്റി സെക്രട്ടറി, ബി.എസ്. സനോജ്, കെ.പി.ഒ.എ ജില്ല ജോയന്‍റ് സെക്രട്ടറി നിക്സൺ ചാൾസ്, വൈസ് പ്രസിഡന്‍റ് എസ്.എൽ. സുജിത്, സംസ്ഥാന നിർവാഹകസമിതി അംഗം എസ്. നജീം, കെ. ഉണ്ണികൃഷ്ണ പിള്ള, ജി. ശ്രീകുമാർ, കെ.എസ്. ദീപു, എ. ഷാജഹാൻ, ടി.കെ. മധുക്കുട്ടൻ, ജില്ല ട്രഷറർ ആർ. രാജീവൻ, ജില്ല സെക്രട്ടറി ആർ.എൽ. സാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.