റമദാന്‍ റീലിഫ് വിതരണം

പത്തനാപുരം: ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാന്‍ റിലീഫ് നടത്തി. മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു. മുസ്​ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഡോ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. എ.എം.ആർ. ഹാഷിം റമദാന്‍ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ട്രഷറർ കെ.എന്‍.ആർ. അബ്ദുൽ റഷീദ്, എം.എം. ജലീൽ പുനലൂർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കാര്യറ നസീർ, അനസ് പത്തനാപുരം, പുന്നല ശിഹാബ്, ഷിഫിൻ തലച്ചിറ, ചെമ്പനരുവി ഷാജഹാൻ, പുന്നല കബീർ, വഹാബ് പത്തനാപുരം, മുഹമ്മദലി, അബൂസിയർ, അൻസറുദ്ദീൻ കാര്യറ, ഷിബു താന്നിവിള എന്നിവർ സംസാരിച്ചു. പടം..... ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റമദാന്‍ റിലീഫ് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.