അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ വിളക്കുപാറയിൽ പ്രവർത്തനസജ്ജമാകുന്ന മീറ്റ് പ്രോഡക്ട്സ് ഫാക്ടറി മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ചു. ഫാക്ടറിയിൽ മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിൻെറ ട്രയൽ റൺ മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തി. മേയ് അവസാനത്തോടെ പ്ലാൻറ് കമീഷൻ നടത്താൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എ, അഡ്വ. കെ. രാജു, ഏരൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി. അജയൻ, മീറ്റ് പ്രോഡക്ട്സ് ചെയർപേഴ്സൺ കമല സദാനന്ദൻ, എം.ഡി. ബിജുലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, അംഗങ്ങളായ ജി. അജിത്ത്, അഞ്ജു, ഡോൺ വി. രാജ്, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ ബിനു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ലിജു ജമാൽ, സി. അജയപ്രസാദ്, ഡി. വിശ്വസേനൻ, എസ്. സന്തോഷ്, എ. അനിമോൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.