അഞ്ചൽ: മാലിന്യമുക്ത ഏരൂരെന്ന പദ്ധതിയുടെ ഭാഗമായി ആയിരം ബയോബിന്നുകൾ രണ്ടാംഘട്ടമായി വിതരണം ചെയ്തു. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിളക്കുപാറ പഞ്ചായത്ത് സ്റ്റേഡിയത്തിൽനടന്ന വിതരണോദ്ഘാടനം ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അജയൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡോൺ വി. രാജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഷൈൻ ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ അഞ്ജു, സുജിത, കുടുംബശ്രീ സി.ഡി.എസ് അംഗം ഷീജ, എ.ഡി.എസ് സെക്രട്ടറി ഷീബ എന്നിവർ സംസാരിച്ചു. ചിത്രം. മാലിന്യമുക്ത ഏരൂർ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട ബയോ ബിന്നുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അജയൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.