കൊല്ലം: സൈലന്‍റ് വീൽ- 2022 'കാതോർക്കൂ' സൈക്കിൾ റാലിക്ക് ട്രാവൻകൂർ മെഡിസിറ്റിയിൽ ഐ.എം.എ കൊല്ലം ബ്രാഞ്ചും, ഇ.എൻ.ടി ഡോക്ടർമാരുടെ സംഘടനയായ എ.ഒ.ഐയും ചേർന്ന് . എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ശബ്ദ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് സൈലന്‍റ് വീൽ 2022 സൈക്കിൾ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഐ.എം.ഐ ജില്ല കൺവീനർ ഡോ.പി. ബാബുചന്ദ്രൻ അധ്യക്ഷതവഹിച്ചു. എ.ഒ.ഐ പ്രസിഡന്‍റ് ഡോ. ലക്ഷ്മിപ്രിയ, ഡോ. ബിജു ബി. നെൽസൺ, ഡോ. അനീഷ് കൃഷ്ണൻ, ഡോ.ടി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. -------------------------------- ....must... 'മുഖത്തലമൊഴികൾ' പ്രകാശനം (ചിത്രം) കൊല്ലം: കവി മുഖത്തല ജി. അയ്യപ്പൻപിള്ളയുടെ 'മുഖത്തലമൊഴികൾ' മൂന്നാംഭാഗത്തിൻെറ പ്രകാശനം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കൂടിയ യോഗത്തിൽ നടന്നു. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ളക്ക് ആദ്യപുസ്തകം നൽകി നോവലിസ്റ്റ് പ്രഭാകരൻ പുത്തൂർ പ്രകാശനം നിർവഹിച്ചു. വേദി വൈസ് പ്രസിഡന്‍റ് അപ്പു മുട്ടറ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പുന്തലത്താഴം ചന്ദ്രബോസ്, മണി കെ. ചെന്താപ്പൂര്, മുഖത്തല എൻ.ആർ. ചന്ദ്രൻ, കെ.ജി. മോഹനൻ, മുഖത്തല ശിവശങ്കരൻ, കവി മുഖത്തല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.