കിളികൊല്ലൂർ: പ്രഫഷനൽ കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ യുവാവിനെ കിളികൊല്ലൂർ പൊലീസ് പിടികൂടി. കൊറ്റങ്കര പേരൂർ തൊട്ടാവാടി വീട്ടിൽ ബിജു ആണ് (39) പിടിയിലായത്. കൂട്ടുകാരികൾക്കൊപ്പം വനിത ഹോസ്റ്റലിൽനിന്നും ജങ്ഷനിലേക്ക് വന്ന പെൺകുട്ടിയെ പിന്തുടർന്ന് അപമാനിക്കുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാരും വിദ്യാർഥികളും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, വി. സ്വാതി, മധു, ജയൻ കെ. സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി റിമാന്‍ഡ് ചെയ്തത്. ---------------------------------- ഭാര്യാബന്ധുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ കിളികൊല്ലൂർ: ഭാര്യയുമായുള്ള പിണക്കം പറഞ്ഞ് തീർക്കാൻ എത്തിയ ഭാര്യാബന്ധുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കിളികൊല്ലൂർ പൊലീസ് പിടികൂടി. ചാത്തിനാംകുളം എച്ച്.ആർ. മൻസിലിൽനിന്നും ചാത്തിനാംകുളം വലിയ പള്ളിക്ക് സമീപം പള്ളിതെക്കതിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന അജീസ് ആണ് (30) പിടിയിലായത്. ഇയാളുടെ ഭാര്യാബന്ധുവായ അലിക്കാണ് ഗുരുതരമായി പരിക്കേറ്റത്. അലിയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ സൽമാൻ, ഇവരുടെ പിതാവിൻെറ സഹോദരൻ എന്നിവർക്കും പരിക്കേറ്റു. അലിയെ അജീസ് വെട്ടുകത്തി വെച്ച് തലയിൽ വെട്ടുകയായിരുന്നു. അലിയേയും ബന്ധുക്കളേയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് അജീസിനെ ജില്ല ആശുപത്രിക്ക് സമീപത്തുനിന്നും പൊലീസ് പിടികൂടി. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, താഹകോയ, എ.എസ്.ഐമാരായ എൻ. സുനിൽ, ഡെൽഫിൻ ബോണിഫേസ്, സി.പി.ഒമാരായ സാജ്, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.