പുനലൂർ: വെട്ടിപ്പൊളിച്ച പാതയിൽ നിർമാണം മുടങ്ങിയതോടെ ചളിയമൂടിയ ഭാഗത്ത് നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു. കെ.എസ്.ടി.പിയുടെ നിർമാണം നടക്കുന്ന പുനലൂർ-പത്തനാപുരം റോഡിൽ നെല്ലിപ്പള്ളിയിലായിരുന്നു പ്രതിഷേധം. റോഡ് തകർന്നതുകാരണം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരക്കേറിയ നെല്ലിപ്പള്ളിയിൽ എത്തുന്നവർ ദുരിതത്തിലാണ്. ഓട നിർമാണത്തിനും പാതയുടെ വീതി കൂട്ടാനും വശങ്ങളും പാതയും പൊളിച്ചിട്ട് മാസങ്ങളായി. ചളിയും പൊടിയും മൂലം സമീപവാസികൾ ദുരിതത്തിലാണ്. ഒരുവശത്തെ ഓടയുടെ പണി ഭാഗികമായി പൂർത്തിയായതൊഴിച്ചാൽ കാര്യമായ പുരോഗതിയില്ല. തകർന്നപാതയും വശങ്ങളിലെ അപകടാവസ്ഥയും കണക്കിലെടുത്ത് വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. നിർമാണം ഘട്ടംഘട്ടമായെങ്കിലും പൂർത്തിയാക്കാൻ കെ.എസ്.ടി.പി അധികൃതരോട് ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. (ചിത്രം ഇ-മെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.