കൊല്ലം: കരുനാഗപ്പള്ളി രശ്മി ഹാപ്പി ഹോം വ്യാപാര സ്ഥാപനത്തിന് നേരെ നടന്ന അതിക്രമത്തിലും വ്യാപാരിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിലും നടപടിയുണ്ടവാത്തത് പ്രതിഷേധാർഹമാണെന്ന് ഡീലേഴ്സ് അസോസിയേഷൻ ഓഫ് ടി.വി ആൻഡ് അപ്ലയൻസസ് (ഡി.എ.ടി.എ), ഫർണിചർ മാനുഫാക്ചേഴ്സ് ആൻഡ് മർചന്റ്സ് വെൽഫയർ അസോസിയേഷൻ (എഫ്.യു.എം.എ) ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വ്യാപാര സ്ഥാപനം കൊള്ളയടിക്കുക, ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തുക എന്നിവ നാടിന് യോജിക്കാത്തതും പൊതുസമൂഹം അംഗീകരിക്കാത്തതുമാണ്. കെട്ടിട ഉടമസ്ഥ, കൊടുത്ത നോട്ടീസ് അനുസരിച്ച് കട ഒഴിയാൻ ഉള്ള കാലാവധി അവശേഷിച്ചിരിക്കെയാണ് കടയുടമയുടെ ഭാഗത്തുനിന്നുള്ള നടപടി. അതിക്രമം നടത്തിയവർ വന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയാറായിട്ടില്ല. രണ്ടു കോടിയോളം രൂപ ബാങ്ക് വായ്പ ഉള്ള സ്ഥാപനത്തിൽ 50ഓളം ആളുകൾ ജോലിചെയ്യുന്നുണ്ട്. 60 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ അപഹരിക്കുകയും ചെയ്തു. സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടണമെന്നും ആക്രമികളെ അറസ്റ്റു ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. നീതിനിഷേധം നീണ്ടാൽ, വ്യാപാര സംഘടനകളെയെല്ലാം സഹകരിപ്പിച്ച് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡി.എ.ടി.എ സംസ്ഥാന പ്രസിഡന്‍റ് അനിൽ കുമാർ, ജില്ല പ്രസിഡന്‍റ് ജോൺസൺ ജോസഫ്, സെക്രട്ടറി ഷാജഹാൻ, സംസ്ഥാന കമ്മറ്റി അംഗം എ.എം.എച്ച്. ഷാജഹാൻ, എഫ്.യു.എം.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് മുസ്തഫ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.