ഇഫ്താർ സംഗമം

ചിത്രം- കൊല്ലം: റമദാൻ മാസത്തിൽ സംസ്ഥാനത്ത് വിവിധ സംഘടനകളും വ്യക്തികളും നടത്തുന്ന ഇഫ്താറുകൾ മനുഷ്യ സൗഹൃദത്തെയും മതസൗഹാർദത്തെയും ഈട്ടിയുറപ്പിക്കുന്നതാണെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്​ദുൽ അസീസ്​ മൗലവി പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റി നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ കുളത്തൂപ്പുഴ സലീം അധ്യക്ഷതവഹിച്ചു. ജംഇയ്യതുൽ ഉലമാ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. അബൂബക്കർ ഹസ്രത്ത് വിദ്യാർഥികൾക്ക് പുതുവസ്​ത്രം നൽകി. ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണവും അഡ്വ. കെ.പി. മുഹമ്മദ് റമദാൻ സന്ദേശവും നൽകി. എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, വൈ.എം. ഹനീഫാ മൗലവി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, എം.എ. സമദ്, നൗഷാദ് യൂനുസ്​കുഞ്ഞ്, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, എ.ജെ. സ്വാദിഖ് മൗലവി, സലിംഷാ മൗലവി, നാഷിദ് ബാഖവി, അഡ്വ. കുറ്റിയിൽ ഷാനവാസ്​, മണക്കാട് നുജ്മുദ്ദീൻ, ഇ.കെ. സിറാജുദ്ദീൻ, അഡ്വ. ഷാനവാസ്​ ഖാൻ, കോട്ടൂർ നൗഷാദ്, പാലുവള്ളി നാസിമുദ്ദീൻ മന്നാനി, കെ.എ. റഷീദ്, ഇടമൺ സലീം, പുനലൂർ എം.എം. ജലീൽ, തലവരമ്പ് സലീം, ഹാഷിം പത്തനാപുരം, നവാസ്​ ഷരീഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.