സ്പോർട്​സ്​ കിറ്റ് വിതരണം

പന്മന: ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിലെ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മാമൂലയിൽ സേതുകൂട്ടൽ അധ്യക്ഷതവഹിച്ചു. മെംബർമാരായ ഷീല, പന്മന ബാലകൃഷ്ണൻ, ഷംനാ റാഫി, ലിൻസി, കൊച്ചറ്റയിൽ റഷീന, മല്ലയിൽ സമദ്, അൻസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്വപ്ന എന്നിവർ സംസാരിച്ചു. നാമനിർദേശപത്രിക സമർപ്പിച്ചു ഓച്ചിറ: ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. മനുരാജ് നാമനിർദേശപത്രിക സമർപ്പിച്ചു. ക്ലാപ്പന അജയ് പ്രസാദ് സ്മാരകത്തിൽ പുഷ്പാർച്ചനക്ക് ശേഷം നേതാക്കൾക്കും ജനപ്രതിനിധികൾക്കുമൊപ്പം പ്രകടനമായെത്തിയാണ് അസി. റിട്ടേണിങ് ഓഫിസർ താരക്ക്​ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.