മോഷണ ശ്രമത്തിനിടയിൽ നിരീക്ഷണ കാമറ കവർന്നയാൾ പിടിയിൽ

പരവൂർ: മോഷണശ്രമത്തിനിടയിൽ നിരീക്ഷണ കാമറ മോഷ്​ടിച്ചയാൾ പരവൂർ പൊലീസിന്‍റെ പിടിയിലായി. പരവൂർ കോട്ടപ്പുറം വാഴവിള വീട്ടിൽ വൈശാഖ് എസ്​. വിജയൻ (24) ആണ് പിടിയിലായത്. പരവൂർ കൂനയിൽ ശിവപ്രഭയിൽ ഷാജിയുടെ വീട്ടിലെ മോഷണശ്രമത്തിനിടയിലാണ് ഇയാൾ നിരീക്ഷണ കാമറ കവർന്നത്. വീട്ടിൽ സ്​ത്രീകൾ മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കി മോഷണത്തിനായി എത്തിയ പ്രതി മോഷണ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞു എന്ന് മനസ്സിലാക്കിയാണ് വീട്ടിലെ നിരീക്ഷണ കാമറ കവർന്നത്. വീട്ടുടമയുടെ പരാതിയിൽ പരവൂർ പൊലീസ്​ സ്റ്റേഷനിൽ കേസ്​ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയും അറസ്റ്റ്ചെയ്യുകയുമായിരുന്നു. ചാത്തന്നൂർ എ.സി.പി ജി. ഗോപകുമാറിന്‍റെ നിർദേശാനുസരണം പരവൂർ ഇൻസ്​പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ നിധിസ, രമേഷ്, എസ്​.സി.പി.ഒ അജയൻ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.