വി. സാംബശിവൻ അനുസ്​മരണം

കൊല്ലം: വി. സാംബശിവൻ ഫൗണ്ടേഷ‍ന്‍റെ ആഭിമുഖ്യത്തിൽ വി. സാംബശിവന്‍റെ 27ാം ചരമ വാർഷിക​ത്തോടനുബന്ധിച്ച്​ ത്രിദിന കലാ സാംസ്​കാരിക പരിപാടികൾ സംഘടിപ്പിക്കും. ഈ മാസം 21, 22, 23 തീയതികളിലാണ് പരിപാടി. ചവറ തെക്കുംഭാഗത്തെ വി. സാംബശിവൻ സ്​മാരകത്തിൽ 21ന് രാവിലെ സാംബശിവൻ ഫൗണ്ടേഷനും കേളി കൃഷ്ണൻകുട്ടിപ്പിള്ള ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥാപ്രസംഗമേളയും കളരിയും നടക്കും. ഫാദർ രാജേഷ് മാർട്ടിൻ ഉദ്ഘാടനം ചെയ്യും. വി.എം. രാജ മോഹൻ അധ്യക്ഷത വഹിക്കും. കേളി കൃഷ്ണൻകുട്ടിപ്പിള്ള പുരസ്​കാരം ഡോ. വസന്തകുമാർ സാംബശിവന് സമ്മാനിക്കും. 22ന് രാവിലെ 'മലയാളി സ്​ത്രീയുടെ വിമോചന വിചാരങ്ങൾ കാലഘട്ടങ്ങളിലൂടെ' എന്ന വിഷയം കേരള ഭാഷാ ഇൻസ്റ്റി.ഡയറക്ടർ ഡോ. പി.എസ്​. ശ്രീകല അവതരിപ്പിക്കും. വി. സാംബശിവൻ അനുസ്​മരണ സമ്മേളനം ഐഷാ പോറ്റി ഉദ്ഘാടനം ചെയ്യും. കാഥിക തൊടിയൂർ വസന്തകുമാരിക്ക് 2022ലെ സാംബശിവൻ പുരസ്​കാരം സമ്മാനിക്കും. 23ന് രാവിലെ സാംബശിവൻ സ്​മാരകത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ സമാപിക്കും. ----------------------------------------------- അഭിമുഖം കൊല്ലം: ജില്ല എംപ്ലോയ്​മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ശനിയാഴ്ച അഭിമുഖം നടക്കും. പ്ലസ്‌ ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ 23ന് രാവിലെ 10ന്​ ജില്ല എംപ്ലോയ്​മെന്‍റ് എക്സ്ചേഞ്ചിലെത്തണം. ഫോൺ: 04742740615, 8714835683.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.