റമദാൻ റിലീഫും ഇഫ്താർ സംഗമവും

അഞ്ചാലുംമൂട്: ഇഞ്ചവിള അൽ- റബീഇ മജ്‌ലിസിന്‍റെയും അൻവരിയ ഹിഫ്ളുൽ ഖുർആൻ കോളജിന്‍റെയും ആഭിമുഖ്യത്തിൽ റമദാൻ റിലീഫും സ്വലാത്ത് മജ്‌ലിസും നടത്തി. മജ്​ലിസ് ചെയർമാൻ ഖാലിദ് മൗലവി നേതൃത്വം നൽകി. ജലാലുദീൻ മുസ്‌ലിയാർ, മഹമൂദ് മുസ്‌ലിയാർ, അൻവർ മിൻഹാജി, സലീം മൗലവി, ഉമർ കരുവ, സജീവ്, മുഹമ്മദ് നാസിം, ഹുസൈൻ ബാഖവി, പ്രഫ. മാഹീൻ, ഷാജഹാൻ തട്ടാമല എന്നിവർ പങ്കെടുത്തു. പ്രാർഥന മജ്‌ലിസിന് എസ്. അയ്യൂബ്ഖാൻ മഹ്ളരി നേതൃത്വം നൽകി. ----------------------------------------------------------------- ഇഫ്താർ സംഗമം ഇരവിപുരം: അയത്തിൽ കട്ടവിള ജാമിഉൽ ഹസനാത്ത് ഹിഫ്ള് കോളജിന്‍റെയും ഖിബ് ലതൈൻ ഹജ്ജ് ഉംറ ഗ്രൂപ്പിന്‍റെയും ആഭിമുഖ്യത്തിൽ ബദർ ദിന അനുസ്മരണവും ഇഫ്താറും നടത്തി. കോളജ് പ്രിൻസിപ്പൽ ഹാഫിസ് സിറാജുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ കല്ലമ്പലം അധ്യക്ഷത വഹിച്ചു. ഷാഫി അസ്​ലമി, സിയാദ് മൗലവി, എസ്. മുഹമ്മദ് സുഹൈൽ, മൈലക്കാട് ഷറഫുദീൻ, നാസർ, കൈസ്, നൗഷാദ്​, ഹാഫിസ് അനസ്, ഹാഫിസ് ഷാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.