കരുനാഗപ്പള്ളി: പട.വടക്ക് തണ്ടാന്‍റയ്യത്ത് അഡ്വ.വി. അഹമ്മദ്കുട്ടി ജനകീയ ഗ്രന്ഥശാല സംഘടിപ്പിച്ച ഇഫ്താർ സംഗമവും കോടിയാട്ട് ജെ. ഗോപാലകൃഷ്ണപിള്ളയുടെ സ്മരണാർഥമുള്ള ശാന്തം പദ്ധതിയുടെ ഉദ്ഘാടനവും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി.ബി. ശിവൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ മനയ്ക്കൽ അധ്യക്ഷതവഹിച്ചു. കാസിം മുസ്തഫ മൗലവി സന്ദേശം നൽകി. ജി. ശിവപ്രസാദ്, നഗരസഭ വൈസ്ചെയർപേഴ്സൻ സുനിമോൾ, നിസാംബായി, നീലു എസ്. രവി, റെജി ഫോട്ടോപാർക്ക്, അബ്ദുൽസലാം അൽഹന, നെജീർ കെട്ടിടത്തിൽ എന്നിവർ സംസാരിച്ചു. ചിത്രം: അഹമ്മദ് കുട്ടി ജനകീയ ഗ്രന്ഥശാല സംഘടിപ്പിച്ച കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി പ്രസിഡന്റ് അഡ്വ.പി.ബി. ശിവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.