കൊല്ലം: ശമ്പള പ്രതിസന്ധിക്ക് പരിഹാരമാകാതെ തുടരുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിവന്ന ആദ്യഘട്ട സമരം സമാപിച്ചു. കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജില്ലയിലെ ഒമ്പത് യൂനിറ്റുകളിലും അഞ്ച് ദിവസം നീണ്ട റിലേ നിരാഹാര സമരം തിങ്കളാഴ്ച രാത്രിയോടെയാണ് അവസാനിപ്പിച്ചത്. സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ കൊല്ലം യൂനിറ്റിൽ സമാപനം ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച ചീഫ് ഓഫിസിലേക്ക് മാർച്ചോടെ സമരത്തിന്‍റെ അടുത്ത ഘട്ടത്തിന് തുടക്കമാകും. തിങ്കളാഴ്ച രാവിലെ കൊല്ലം യൂനിറ്റിൽ നിരാഹാരസമരം സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എം. മുകേഷ് എം.എൽ.എ അഭിവാദ്യമർപ്പിച്ചു. ടി.ആർ. സജിതയാണ് നിരാഹാരം അനുഷ്ഠിച്ചത്. യൂനിറ്റ് വൈസ് പ്രസിഡന്‍റ് വി. ഹനീഷ് അധ്യക്ഷതവഹിച്ചു. അവസാനദിനത്തിൽ ചാത്തന്നൂരിൽ ഡി. ഓമനക്കുട്ടൻ, ചടയമംഗലത്ത് സുനിൽകുമാർ, കരുനാഗപ്പള്ളിയിൽ യൂനിറ്റ് സെക്രട്ടറി കെ. ഷാജി, കൊട്ടാരക്കരയിൽ ജി. രാധിക, പുനലൂരിൽ എസ്. ശ്രീലത, കുളത്തൂപ്പുഴയിൽ എം. ഷാ, ആര്യങ്കാവിൽ യൂനിറ്റ് ട്രഷറർ സജീവ്, പത്തനാപുരത്ത് ജെ. രാജു എന്നിവർ നിരാഹാരമനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.