വി.കെ.എസ്​ ജനകീയ ഗായക സംഘം രൂപവത്​കരിച്ചു

ചി​ത്രം- കൊല്ലം: ജനകീയ ഗായകൻ വി.കെ. ശശിധരന്‍റെ സ്മരണാർഥം പുരോഗമന കലാസാഹിത്യ സംഘം ജനകീയ ഗായകസംഘം രൂപവത്​കരിച്ചു. സാംസ്​കാരിക സമ്മേളനം ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്തു. ബീന സജീവ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ പ്രഫ. വി.എൻ. മുരളി ഗായകസംഘം ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ് കുമാർ, സംഘടനാ സെക്രട്ടറി എം.കെ. മനോഹരൻ, കൊട്ടിയം രാജേന്ദ്രൻ, ഡോ. സി. ഉണ്ണിക്കൃഷ്ണൻ, സുരേഷ് ചൈത്രം എന്നിവർ സംസാരിച്ചു. സംഗീതനാടക അക്കാദമി ഫെലോഷിപ് നേടിയ കാഥികൻ പ്രഫ. വി. ഹർഷ കുമാറിനെ ഷാജി എൻ. കരുൺ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.