ശാസ്താംകോട്ട: യുവാവിനെ ക്രൂരമായി മർദിച്ച കേസിലെ പ്രതികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദ് (35), ശാസ്താംകോട്ട മനക്കര രാജഗിരി പേഴുവിളയിൽ അനീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ബൈജു ജോയി (38) യെയാണ് ഇവർ കഴിഞ്ഞ 12ന് ആക്രമിച്ചത്. നാല് വർഷം മുമ്പ് നിഷാദും ബൈജു ജോയിയും തമ്മിൽ ശാസ്താംകോട്ടയിലെ ബാറിൽ െവച്ച് വഴക്കുണ്ടായിരുന്നു. സംഭവദിവസം, നിഷാദ് ബാറിൽ െവച്ച് ബൈജു ജോയിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് പോയി. തുടർന്ന്, സുഹൃത്തായ അനീഷുമായി ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ എസ്.ഐ മാരായ കെ.പി. അനൂപ്, കെ. രാജൻബാബു, എ.എസ്.ഐ ബിജു, സി.പി.ഒ സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഓച്ചിറ അഴീക്കലിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.