കൊല്ലം: മാസം പകുതി പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.ഇ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തുന്ന റിലേ നിരാഹാര സമരം മൂന്നാം ദിനം പിന്നിട്ടു. മാനേജ്മെന്റിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി ജില്ലയിലെ ഒമ്പത് യൂനിറ്റിലും അനിശ്ചിതകാല റിലേ നിരാഹാരം തുടരുകയാണ്. ശനിയാഴ്ചത്തെ സമരം കൊല്ലം യൂനിറ്റിൽ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം യു. പവിത്ര ഉദ്ഘാടനം ചെയ്തു. എസ്. സിന്ധുവാണ് നിരാഹാരം അനുഷ്ഠിച്ചത്. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ, സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ, എൻ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിൽകുമാർ എന്നിവർ സംസാരിച്ചു. പുനലൂരിലും ചടയമംഗലത്തും ഹണി ബാലചന്ദ്രൻ, പത്തനാപുരത്ത് യൂനിറ്റ് സെക്രട്ടറി ഉണ്ണിത്താൻ, ചാത്തന്നൂരിൽ കെ.എസ്.ആർ.ടി.ഇ.എ ഓർഗനൈസിങ് സെക്രട്ടറി പി. ശശികല, കരുനാഗപ്പള്ളിയിൽ ജില്ല സെക്രട്ടറി കെ. അനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.