ഗൃഹസന്ദർശന പരിപാടി

കൊല്ലം: ആർ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സാമൂഹിക സമത്വത്തിന് സമർപ്പിത യുവത്വം' മുദ്രാവാക്യം ഉയർത്തി ലക്ഷം വീടുകൾ സന്ദർശിക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എഫ്. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുഭാഷ് എസ്. കല്ലട, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡേവിഡ് സേവ്യർ, ഷമീന ഷംസുദ്ദീൻ, മിനി കരുനാഗപ്പള്ളി, ആർ. വൈശാഖ്, ബ്രിജേഷ് നാഥ് എന്നിവർ സംസാരിച്ചു. ....kc+kw..... കുടിവെള്ള വിതരണം തടസ്സം പരിഹരിക്കാത്തത് അനാസ്ഥ കൊല്ലം: പൈപ്പ് പൊട്ടി നീണ്ടകര, ശക്തികുളങ്ങര ഉള്‍പ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ശുദ്ധജലവിതരണം തടസ്സപ്പെട്ടത് പരിഹരിക്കാത്തത് അധികാരികളുടെ അനാസ്ഥയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. പൈപ്പ് പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ശുദ്ധജല വിതരണം സാധ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടു. അഞ്ച് ദിവസമായിട്ടും ചോര്‍ച്ച അടയ്ക്കാന്‍ കഴിയാത്തത് ജലഅതോറിറ്റിയുടെ പരിതാപകരമായ അവസ്ഥയാണ്. മന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.