വാഹനവും പണവുമായി കടന്ന തൊഴിലാളിയെ പിടികൂടി

പത്തനാപുരം: സിമന്‍റ് വാങ്ങാൻ നൽകിയ പണവും വാഹനവുമായി കടന്നയാളെ പിടികൂടി. പിറവന്തൂർ മനക്കുന്നിൽ വീട്ടിൽ ജയനാണ് പത്തനാപുരം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 11ന്​ ആണ് കേസിനാസ്പദമായ സംഭവം. പുന്നല കറവൂർ പടയണിപ്പാറ എസ്‌.ആർ സദനത്തിൽ ബിജുവാണ് പരാതിക്കാരൻ. ബിജുവിന്‍റെ പിതാവിന്‍റെ പേരിലുള്ള ജീപ്പും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സിമന്‍റ് വാങ്ങുന്നതിനായി ഏൽപിച്ച പണവുമായി പ്രതി കടക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനാപുരം എസ്‌.എച്ച്.ഒയുടെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.