പുനലൂർ: കിഴക്കൻ മലയോരത്തും അതിർത്തിപ്രദേശങ്ങളിലും വേനൽ മഴ കനത്തു. രണ്ടാഴ്ചയായി നാടൊട്ടുക്കും മഴ ലഭിച്ചിട്ടും കിഴക്കൻ മലയോര മേഖലയിൽ ഇല്ലാതിരുന്നത് വരൾച്ച രൂക്ഷമാക്കാനിടയാക്കിയിരുന്നു. എന്നാൽ നാലുദിവസമായി തെന്മല, ആര്യങ്കാവ്, അച്ചൻകോവിൽ ഉൾപ്പെട്ട മലയോരത്തും രാത്രിയിലും പകലും മാറിമാറി ശക്തമായ മഴ പെയ്തതോടെ സ്ഥിതിക്ക് മാറ്റമുണ്ടായി. ചൂടിന് ആശ്വാസമായതിനൊപ്പം വറ്റിയിരുന്ന അരുവികളിലും പുഴകളിലും നേരിയതോതിൽ നീരൊഴുക്കും തുടങ്ങി. വെള്ളം വറ്റുന്നതോടെ എല്ലാവർഷവും ഈ സമയം പാലരുവി വിനോദസഞ്ചാര കേന്ദ്രം അടക്കുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ ഇതുവെരയും അരുവി വറ്റിയിട്ടില്ല. വേനൽമഴ ലഭിക്കുന്നതോടെ പാലരുവിയിലെ വെള്ളം കൂടുന്നതിനാൽ ഇപ്രാവശ്യം അറ്റകുറ്റപ്പണിക്കല്ലാതെ കേന്ദ്രം അടക്കാൻ സാധ്യത കുറവാെണന്നും അധികൃതർ സൂചിപ്പിച്ചു. തെന്മല ഡാമിലേക്കുള്ള നീരൊഴുക്കും ചെറിയതോതിൽ വർധിച്ചിട്ടുണ്ട്. അതിർത്തിയിലും മഴ കനത്തതോടെ വറ്റിയിരുന്ന കുറ്റാലം അരുവികളിലും വെള്ളം നിറഞ്ഞുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.