മാർച്ചും ധർണയും നടത്തി

കൊല്ലം: എൻ.എച്ച്.എം ജീവനക്കാരുടെ ഇ.എസ്.ഐ ആനുകൂല്യം നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാർ . നാഷനൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന്​ ആരംഭിച്ച പ്രകടനം ആശ്രാമം ഇ.എസ്.ഐ സബ് റീജനൽ ഓഫിസിന് മുന്നിൽ സമാപിച്ചു. ധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ്​ അഡ്വ. ജൂലിയറ്റ് നെൽസൺ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഗിരീഷ്, അബിൻ, ഡോ. ശരത്, ശ്രീജേഷ്, സംസ്ഥാന കമ്മിറ്റി അംഗം അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ - പി. രാജേന്ദ്രപ്രസാദ് കൊല്ലം : മണ്ണെണ്ണക്കും ഡീസലിനും ക്രമാതീതമായ വലിയ വിലക്കയറ്റം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയിരിക്കുകയാണന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേപ്രസാദ്. ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 18ന് നടത്തുന്ന രാജ്ഭവൻ മാർച്ചിനു മുന്നോടിയായി നടന്ന ജില്ല നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ബിജു ലൂക്കോസ്​ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഓസ്റ്റിൻ ഗോമസ്, ജനറൽ സെക്രട്ടറി രാജപ്രിയൻ, ജോസ്​, എൻ. മരിയാൻ, സുഭഗൻ, എഡ്​ഗർ സെബാസ്റ്റ്യൻ. ആർ. കൃഷ്ണദാസ്​, ജെ. സെബാസ്റ്റ്യൻ, എസ്​.എഫ്. യേശുദാസ്​. രാജു തടത്തിൽ, പി. സതീശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.