പ്രീ ഓറൽ എൻഡോസ്​കോപ്പിക് മയോട്ടമി ദേശീയ വർക്​ഷോപ്

കൊല്ലം: ഉദരരോഗ ചികിത്സയുടെ നൂതന സംവിധാനമായ പ്രീ ഓറൽ എൻഡോസ്​കോപ്പിക് മയോട്ടമി എന്ന വിഷയത്തിലുള്ള ദേശീയ ദ്വിദിന വർക്​ ഷോപ്പ്​ ചൊവ്വാഴ്ച എൻ.എസ്​ സഹകരണ ആശുപത്രിയിൽ ആരംഭിക്കും. മെഡിക്കൽ ഗ്യാസ്​​ട്രോ എന്‍ററോളജി, സർജിക്കൽ ഗ്യാസ്​​ട്രോ എന്‍ററോളജി എന്നീ ചികിത്സാ വിഭാഗങ്ങളിലെ സംസ്ഥാനത്തെ നൂറോളം ഡോക്ടർമാർ പങ്കെടുക്കും. ഗ്രീസിലെ ഏതൻസ്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിറ്റെറീനോ ഹോസ്​പിറ്റൽ ഹൈബ്രിഡ് ഇന്‍റർവെൻഷൻ എൻഡോസ്​കോപ്പി വിഭാഗം ഡയറക്ടർ ഡോ. മവരോജെനിസ്​ ജോർജിയസ്​ മുഖ്യ പ്രഭാഷണം നടത്തും. ഡൽഹി സർ ഗംഗാറാം ആശുപത്രി ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ശിവം ഖാരെ, എൻ.എസ്​ സഹകരണ ആശുപത്രി ഗ്യാസ്ട്രോ വിഭാഗം ഡോക്ടർമാരായ ഡോ. നിബിൻ നഹാസ്​, ഡോ.ബി. ഷൈൻ, ഡോ. ഹരിഗോവിന്ദ്, ഡോ. ഹരികൃഷ്ണൻ എന്നിവർ പ​ങ്കെടുക്കും. രാജ്ഭവൻ മാർച്ച് കൊല്ലം: വഴിയോര കച്ചവടക്കാർക്കായി സമഗ്രനിയമം നടപ്പാക്കുക, അന്യായമായ ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കുക, വഴിയോര കച്ചവടക്കാർക്ക് ലൈസൻസ്​ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) മേയ് 30 ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. ജാഥ മേയ് 14 ന് കാസർകോട്​ നിന്നാരംഭിച്ച് മേയ് 27 ന് തിരുവനന്തപുരത്ത് സമാപിക്കും. ജനറൽ കൗൺസിൽ യോഗത്തിൽ പ്രസിഡന്‍റ്​ ഡോ. കെ.എസ്​. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ, ട്രഷറർ എം. ബാപ്പുട്ടി, ജില്ല സെക്രട്ടറി ടി.എൻ. ത്യാഗരാജൻ, പ്രസിഡൻറ് സജീവ്​ തുടങ്ങിയവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.