അവാർഡ്​ സമർപ്പണം ഇന്ന്​

ചവറ സൗത്ത്​: ചവറ തെക്കുംഭാഗം കേളി കൃഷ്ണൻകുട്ടിപ്പിള്ള ഗ്രന്ഥശാല ഏർപ്പെടുത്തിയ മികച്ച സാംസ്കാരിക പ്രവർത്തകനുള്ള അവാർഡിന്​ സാഹിത്യകാരൻ മണപ്പള്ളി ഉണ്ണിക്കൃഷ്ണനും ജില്ലയിലെ മികച്ച ഗ്രന്ഥശാലാപ്രവർത്തകനുള്ള അവാർഡ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ കെ.ബി. മുരളീകൃഷ്ണനും അർഹരായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്​ തെക്കുംഭാഗം കല്ലുപുറത്തുള്ള വി. സാംബശിവൻ സ്മാരകത്തിൽ ചേരുന്ന വാർഷിക സമ്മേളനത്തിൽ മേയർ പ്രസന്നാ ഏണസ്റ്റ് അവാർഡുകൾ വിതരണം ചെയ്യും. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ സമ്മേളനം ഉദ്ഘാടനംചെയ്യും. ടി.എൻ.നീലാംബരൻ അധ്യക്ഷതവഹിക്കും. അംഗൻവാടി ഉദ്ഘാടനം ചവറ: ചവറ പുത്തൻകോവിൽ വാർഡിലെ 119ാം നമ്പർ അംഗൻവാടി എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. തുളസീധരൻപിള്ള അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി, ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ്‌കുമാർ, ഇ. റഷീദ്, ആൻസി ജോർജ്, വിജയലക്ഷ്മിയമ്മ, ജനപ്രതിനിധികളായ സുരേഷ്‌കുമാർ, കെ. സുരേഷ്ബാബു, അശ്വനി, കെ. പ്രദീപ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ രാജി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.