കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ താൽക്കാലിക ഷെഡും അതിൽ സൂക്ഷിച്ചിരുന്ന വാഷിങ് മെഷീനും കുഴൽ കിണറിന്‍റെ പൈപ്പുകളും തീെവച്ച് നശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തോന്നയ്ക്കൽ കോരാണി എ.ബി മന്ദിരത്തിൽ ബിനു (39-തടിയൻ ബിനു) ആണ് ശകതികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 25ന് വെളുപ്പിന് ഒന്നോടെ ഹാർബറിലെ താൽക്കാലിക ഷെഡ് കത്തിഎട്ടു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഹാർബർ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ സാമുവൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഹാർബറിലേയും പരിസര പ്രദേശങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞു. കോരാണിയിലുള്ള വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇയാൾ രക്ഷപെട്ടു. തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ശക്തികുളങ്ങര ഹാർബറിൽ മടങ്ങിയെത്തിയ വിവരം മനസ്സിലാക്കി ഹാർബറിൽനിന്നും പിടികൂടുകയായിരുന്നു. സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ബിനു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിർദേശാനുസരണം ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു, എസ്.ഐ ഐ.വി. ആശ, എ.എസ്.ഐമാരായ പ്രദീപ്, ഡാർവിൻ, എസ്.സി.പി.ഒ ജഹാംഗീർ, സി.പി.ഒമാരായ ശ്രീജു, മനീഷ്, നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സി.സി മുടങ്ങിയ ഓട്ടോ തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടാമനും പിടിയിൽ പാരിപ്പള്ളി: ഓട്ടോയുടെ സി.സി മുടങ്ങിയതിന് ൈഡ്രവറെ ആക്രമിച്ച് വാഹനം തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടാമനേയും പാരിപ്പളളി പൊലീസ് പിടികൂടി. കല്ലമ്പലം തോട്ടയ്ക്കാട് വെട്ടിമൺ കോണം രമണി വിലാസത്തിൽ ജ്യോതിഷ് ആണ് (28) പിടിയിലായത്. മാർച്ച് 18ന് പാരിപ്പളളി മെഡിക്കൽ കോളജിന് സമീപത്തെ സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിച്ചു കൊണ്ടു പോയ ഓട്ടോയാണ് തട്ടിക്കൊണ്ടു പോയത്. കല്ലമ്പലത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽനിന്നു പണം കടമെടുത്ത് വാങ്ങിയ ഓട്ടോയുടെ തവണ മുടങ്ങിയതിനെ തുടർന്നാണ് ഇയാളും കല്ലമ്പലം പുല്ലൂർമുക്ക് സുനിൽ നിവാസിൽ റീബുവും ചേർന്ന് ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടിയെടുത്തത്. റീബുവിനെ നേരത്തേ പിടികൂടിയിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്.ഐ അനുരൂപ്, സി.പി.ഒമാരായ സലാഹുദ്ദീൻ, ബിജു, സന്തോഷ്, മനോജ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.