സത്താർ വാലേൽ അനുസ്മരണം ഇന്ന്​

കരുനാഗപ്പള്ളി: ഓൾ കേരള ഗോൾഡ് ആന്‍ഡ്​ സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കരുനാഗപ്പള്ളി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്താർ വാലേൽ അനുസ്മരണവും ജീവകാരുണ്യപ്രവർത്തനവും ഞായറാഴ്ച രാവിലെ 10ന്​ കരുനാഗപ്പള്ളി ഡൽമാസ് കൺവെൻഷൻ സൻെറർ നടക്കും. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. യൂനിറ്റ് പ്രസിഡന്‍റ്​ ശിവദാസൻ സോളാർ അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.