മദ്യപിച്ച് ജോലി ചെയ്ത എസ്​.ഐക്ക്​ സസ്​പെൻഷൻ

കൊട്ടാരക്കര: മദ്യപിച്ച് ജോലി ചെയ്ത പൊലീസുകാരന് സസ്​പെൻഷൻ. ചടയമംഗലം പൊലീസ്​ സ്റ്റേഷനിലെ ഗ്രേഡ് എസ്​.ഐ കെ. വിജുവിനെയാണ് ജില്ല പൊലീസ്​ മേധാവി അന്വേഷണ വി​ധേയമായി സസ്​പെൻഡ് ചെയ്തത്. ബുധനാഴ്ച കൊട്ടാരക്കര ഡിവൈ.എസ്​.പിയുടെ നൈറ്റ് പട്രോളിങ്ങിനിടെ, ഹൈവേ പട്രോളിങ് വാഹനത്തിൽ മദ്യപിച്ച്​ ഡ്യൂട്ടി ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. അനുമതി നൽകണം കൊട്ടാരക്കര: ആദിവാസികൾക്ക് വനത്തിൽ പ്രവേശിച്ച് വനവിഭവങ്ങൾ ശേഖരിച്ച് പൊതു വിപണിയിൽ വിപണനം നടത്താനുള്ള അനുമതി നൽകണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) ആവശ്യപ്പെട്ടു. പാർട്ടിയുടെ ദക്ഷിണ മേഖല നേതൃസമ്മേളനം മേയ് ഏഴിന്​ കൊല്ലം അമ്പാടി ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടക്കുമെന്ന്​ സംസ്ഥാന ചെയപേഴ്സൺ പ്രസീദ അഴീക്കോട്, വൈസ്​ പ്രസിഡന്‍റ്​ സബർമതി ജയശങ്കർ, വർക്കിങ് പ്രസിഡന്‍റ് സലാം ആദിനാട്, ട്രഷറർ നിഷാന്ത് തിരുവങ്ങാട്, ജില്ല പ്രസിഡന്‍റ് ഡോ. ബർണാഡ്​, ജില്ല സെക്രട്ടറി പ്രദീപ് ബോധി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.