കൊല്ലം: ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിന്‍റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. ശക്തികുളങ്ങര ഐശ്വര്യ നഗർ പെരുങ്ങുഴി ഹൗസിൽ എസ്. ശബരി (21) ആണ് പിടിയിലായത്. കഴിഞ്ഞ 23ന് വൈകീട്ട് സൈക്കിളിൽ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്ന ശരത് എന്ന യുവാവാണ് അക്രമത്തിനിരയായത്. സംഭവത്തിനുശേഷം കടയ്ക്കാവൂരിലേക്ക് കടന്ന പ്രതികളിൽ ഒരാളായ ശ്യാമിനെ കഴിഞ്ഞ 28ന് പൊലീസ് പിടികൂടിയിരുന്നു. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷാജഹാൻ, എ.എസ്.ഐ മാരായ പ്രദീപ്, ഡാർവിൻ, എസ്.സി.പി.ഒ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.