കൊല്ലം: ധാരണക്ക് വിരുദ്ധമായി ഡിസ്ട്രിക്ട് കോമൺ പൂളിൽ (ഡി.സി.പി) ഉൾപ്പെട്ടവരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നതിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ഡിപ്പോയിൽ കേരള റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഡിപ്പോ എൻജിനീയറെ ഉപരോധിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ഉപരോധത്തെ തുടർന്ന് പൊലീസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത്നീക്കി. കെ.എസ്.ആർ.ടി.ഇ.എ ജില്ല സെക്രട്ടറി കെ. അനിൽകുമാർ, യൂനിറ്റ് സെക്രട്ടറി പി. സതീഷ് കുമാർ, യൂനിറ്റ് പ്രസിഡന്‍റ് ഡി. രാജ്മോഹനൻ, യൂനിറ്റ് ട്രഷറർ എം. അനിൽകുമാർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.